കണ്ണൂർ ഡാ- ബീഡിത്തൊഴിലാളി ഡാ ;
------------------------------------------------------------------
(അക്കൗണ്ടിലുള്ളത് 2,00,850, അതിൽ 2 ലക്ഷം വാക്സിൻ വാങ്ങാൻ മുഖ്യമന്ത്രിക്ക് ; ഞെട്ടിച്ച് ബീഡിത്തൊഴിലാളി......
വാക്സിന് ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് രണ്ട് ലക്ഷം സംഭാവന നല്കിയ അജ്ഞാതനായൊരു വയോധികനെ കുറിച്ചോർത്ത് അഭിമാനിക്കുകയാണ് കേരളം. ......
കണ്ണൂരിലെ പേര് വെളിപ്പെടുത്താന്‍ താത്പര്യമില്ലാത്ത ബീഡിത്തൊഴിലാളിയായ 70 വയസ്സുകാരന്റെ ബാങ്ക് അക്കൗണ്ടിൽ ആകെയുണ്ടായിരുന്നത് 2,00,850 രൂപയായിരുന്നു.......
അതിലെ രണ്ട് ലക്ഷവും വാക്സിൻ ചലഞ്ചിലേക്ക് സംഭാവന നല്കി ബാങ്ക് ജീവനക്കാരെയാണ് ആദ്യം അദ്ദേഹം ഞെട്ടിച്ചത്.......
"വേണ്ടത്ര ആലോചന ഇല്ലാതെ എടുത്ത തീരുമാനം ആണെങ്കിലെന്നുകരുതി ഒരു ലക്ഷം അല്പം കഴിഞ്ഞ് അയച്ചാല്‍ പോരെ എന്ന് ചോദിച്ചെങ്കിലും അയാള്‍ അത് നിരസിച്ചു. ......
. നിങ്ങള്‍ക്ക് എന്തെങ്കിലും പൈസ ആവശ്യമായി വന്നാലോ എന്ന സൗന്ദര് രാജിന്റെ ചോദ്യത്തിന്...
'എനിക്ക് ജീവിക്കാന്‍ ഇപ്പോള്‍ യാതൊരു ബുദ്ധിമുട്ടും ഇല്ല. വികലാംഗ പെന്ഷന് കിട്ടുന്നുണ്ട്. കൂടാതെ ബീഡി തെറുപ്പുമുണ്ട്.
അതിനു ആഴ്ചയില്‍ 1000 രൂപ വരെ കിട്ടാറുണ്ട്. എനിക്ക് ജീവിക്കാന്‍ ഇതു തന്നെ ധാരാളം. മുഖ്യമന്ത്രി ഇന്നലെ ഈ കാര്യം പറഞ്ഞപ്പോള്‍ വളരെ ആലോചിച്ചെടുത്ത തീരുമാനമാണ്. ഇതു ഇന്നയച്ചാലേ എനിക്ക് ഉറങ്ങാന്‍ കഴിയൂ. എന്റെ പേര് ആരോടും വെളിപ്പെടുത്തരുത്". ......
70 വയസ്സുള്ള മനുഷ്യന് രണ്ട് മക്കളുണ്ടെന്നും അവരെല്ലാം വിവാഹിതരായി കഴിയുന്നുവെന്നുമുള്ള ചുരുങ്ങിയ വാക്കുകളില്‍ അദ്ദേഹം സ്വന്തം ജീവിതം പറഞ്ഞു നിര്‍ത്തി....
.....കണ്ണൂരിലെ രാജാക്കന്മാർ ഡാ.....
No comments:
Post a Comment