ToGetHer WE CAN

9-8-19 ന് പ്രളയദിവസം 6 ലക്ഷം മലയാളികൾ കണ്ട് 1400 COMMENTS ലൂടെ വിവരങ്ങൾ പങ്കു വച്ച SITE ആണിത്.

" ToGetHer WE CAN.......... " :RAJ grp
Showing posts with label KSEB. Show all posts
Showing posts with label KSEB. Show all posts

KSEB

കാലവര്‍ഷക്കെടുതി .....
വൈദ്യുത വിതരണ ശൃംഖലയുടെ സ്ഥിതി സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് -
10.08.2019 വൈകുന്നേരം 4 മണിക്കുള്ള സ്ഥിതി
കഴിഞ്ഞ  ഒരാഴ്ച്ചക്കാലമായി തുടര്‍ന്നുവരുന്ന കാറ്റിലും മഴയിലും കേരളത്തിലെ വൈദ്യുത വിതരണ രംഗത്ത് കാര്യമായ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. 23,863 വിതരണ ട്രാന്‍സ്ഫോര്‍മറുകളുടെ കീഴിലായി 43.54 ലക്ഷം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി തടസ്സം നേരിട്ടു എന്നാണ് പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. 720 വിതരണ ട്രാന്സ്ഫോര്‍മറുകള്‍ക്കും 1,865 HT പോളുകള്‍ക്കും 10,163 LT പോളുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു എന്നതും 1706 സ്ഥലങ്ങളില്‍ HT ലൈനും 45,264 സ്ഥലങ്ങളില്‍ LT ലൈനും പൊട്ടിവീണു എന്നതും നാശനഷ്ടത്തിന്റെ വ്യാപ്തി സൂചിപ്പിക്കുന്നു. പ്രാഥമിക കണക്കുകള്‍ പ്രകാരം വിതരണ ശൃംഖല പൂര്‍വ്വസ്ഥിതിയിലേക്ക് കൊണ്ടുവരാന്‍ 133.47 കോടി രൂപചിലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു. കൃത്യമായ കണക്കുകള്‍ കൂടുതല്‍ പരിശോധനയ്ക്ക് ശേഷം മാത്രമേ ലഭ്യമാകുകയുള്ളൂ.
മഴവെള്ളം കൂടുതല്‍  പ്രദേശങ്ങളില്‍ വ്യാപിച്ചത് മൂലം പലസ്ഥലങ്ങളിലും സുരക്ഷാ കാരണങ്ങളാല്‍ ട്രാന്‍സ്ഫോര്‍മറുകള്‍ ഓഫ് ചെയ്തു വയ്ക്കേണ്ടി വന്നു. ഇത് കൂടുതല്‍ പേര്‍ക്ക് വൈദ്യുത തടസ്സം ഉണ്ടാക്കാന്‍ ഇടയാക്കിയിട്ടുണ്ട്. എന്നാലും  ജലവിതാനം താഴുന്ന മുറയ്ക്ക് ഈ ഭാഗങ്ങളില്‍ എല്ലാം വൈദ്യുതി വിതരണം പുനസ്താപിക്കുന്നതാണ്. നിലവില്‍ 11,836 ട്രാന്സ്ഫോര്‍മറുകളുടെ കീഴിലായി 21.63 ലക്ഷം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുണ്ട് എന്ന് കണക്കാക്കുന്നു.

KSEB

പ്രളയത്തിൽ വീടിന്റെ വയറിംഗ് നശിച്ചോ? കെ.എസ്.ഇ.ബി നിങ്ങളെ സഹായിക്കും, സൗജന്യമായി



പ്രളയത്തിൽ വയറിംഗ് നശിച്ച വീടുകളെ സൗജന്യമായി സഹായിക്കുമെന്ന വാഗ്ദാനവുമായി വൈദ്യുതി വകുപ്പ് രംഗത്ത്. തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് കെ.എസ്.ഇ.ബി ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിൽ പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ ഇതിനോടകം നിരവധി പേരുടെ വീടുകൾ വെള്ളം കയറിയും ചളി അടിഞ്ഞും നശിച്ചിട്ടുണ്ട്.

ഇവർ വർഷങ്ങൾ കൊണ്ട് ഉണ്ടാക്കിയ സമ്പാദ്യം നിമിഷനേരം കൊണ്ടാണ് കണ്മുന്നിൽ നിന്നും മാഞ്ഞുപോയത്. അതുപോലെ തന്നെ നിരവധി വീടുകളുടെ വൈദ്യുതി ബന്ധവും താറുമാറായിരിക്കുകയാണ്. കഴിഞ്ഞ വർഷം പ്രളയക്കെടുതിയിൽ പെട്ടവരെ സഹായിച്ചവർ തന്നെ ഇക്കൊല്ലവും അതിനായി രംഗത്ത് വന്നിട്ടുണ്ട്. അതിനിടയിലാണ് കെ.എസ്.ഇ.ബിയും ജനങ്ങളെ സഹായിക്കാനായി എത്തുന്നത്.

പ്രളയത്തിൽ വെള്ളം കയറി വൈദ്യുതി കണക്ഷനുകൾ താറുമായ വീടുകളിലെ സിംഗിൾ പോയിന്റ് കണക്ഷനുകൾ പൂർണമായും സൗജന്യമായി ചെയ്തു നൽകുമെന്നാണ് കെ.എസ്.ഇ.ബി അറിയിച്ചിരിക്കുന്നത്. ഏതായാലും വെള്ളത്തിൽ സർവ്വതും ഒഴുകി പോയവർക്ക് കെ.എസ്.ഇ.ബിയുടെ ഈ തീരുമാനം ആശ്വാസമാകും എന്ന കാര്യത്തിൽ സംശയമില്ല.

KSEB



⛔ കെ എസ്സ് ഇ ബി അറിയിപ്പ് ⛔

 മാന്യ ഉപയോക്താക്കൾ ദയവായി ഞങ്ങളുടെ  അപേക്ഷയോട് സഹകരിക്കൂ

കാലവർഷം ആരംഭിച്ചതോടെ വൈദ്യുതി വിതരണത്തിൽ തടസ്സങ്ങൾ ഉണ്ടാകുന്നുണ്ട്. ഓരോ സെക്ഷനിലും കഴിഞ്ഞ 2 ദിവസങ്ങളായി ലക്ഷങ്ങളുടെ നാശനഷ്ടങ്ങൾ ആണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. രാവും പകലും ഇല്ലാതെ എല്ലാ ജീവനക്കാരും വിശ്രമമില്ലാതെ ഓടി കൊണ്ടിരിക്കുകയാണ്. പൊട്ടി കിടക്കുന്ന ലൈനുകളിൽ നിന്ന് അപകടങ്ങൾ ഒഴിവാക്കുകയാണ് പ്രധാന ലക്ഷ്യം. വൃക്ഷങ്ങൾ ലൈനിൽ വീണ് കമ്പികൾ പൊട്ടുന്നതാണ് പ്രധാനമായും  ഇതിനുള്ള കാരണം. വൈദ്യുതി കമ്പികൾ പൊട്ടിവീണത് ശ്രദ്ധയിൽപെട്ടാൽ ഉടൻതന്നെ സെക്ഷൻ ഓഫീസിൽ വിവരമറിയിക്കേണ്ടതാണ്. ഏതെങ്കിലും കാരണവശാൽ സെക്ഷൻ ഓഫീസിൽ അറിയിക്കാൻ കഴിയാത്തപക്ഷം ഈ വിവരം 9496010101 എന്ന നമ്പറിൽ വിളിച്ചറിയിക്കണം. കമ്പി പൊട്ടി വീണ സ്ഥലം കൃത്യമായി അറിയിക്കാൻ ശ്രമിക്കണം. വിളിക്കുംമ്പോൾ ദയവായി പോസ്റ്റ് നമ്പർ കൂടി പറഞ്ഞു കൊടുക്കുക. അനാവശ്യ സമയനഷ്ടം ഒഴിവാക്കാൻ ഉപകരിക്കും.
വൈദ്യുതി തകരാറുകൾ സെക്ഷൻ ഓഫീസിൽ അറിയിക്കാനായി വിളിക്കുമ്പോൾ ഫോൺ എടുക്കുന്നില്ലായെന്ന പരാതി ഉപഭോക്താക്കൾക്ക് ഉള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അനേകം കോളുകൾ ഒരേസമയം ഒരു ഓഫീസിലേക്ക് വരുന്നതിനാലാണ് കോളുകൾ ലഭിക്കാത്തത്. ഫോണിനായി ഒരു ലൈൻ മാത്രമാണ് സെക്ഷൻ ഓഫീസിൽ നിലവിലുള്ളത്. ബോധപൂർവം ഒരു ഓഫീസിലും ഫോൺ എടുക്കാതിരിക്കുന്ന പ്രവണത ഇല്ല. സെക്ഷൻ ഓഫീസിൽ ഫോൺ വിളിച്ചു കിട്ടാതെ വരുകയാണെങ്കിൽ കസ്റ്റമർ കെയർ സൗകര്യം ഉപയോഗിക്കാവുന്നതാണ്. 1912, 0471 2555544 എന്നീ നമ്പറുകൾ ഇതിനായി ഉപയോഗിക്കാവുന്നതാണ്. കസ്റ്റമർ കെയറിലും നിരന്തരം കോളുകൾ വരുന്നതിനാൽ കാൾ ലഭിക്കാൻ ചിലപ്പോളൊക്കെ തടസ്സം നേരിട്ടേക്കാം.
സെക്ഷനുകളിൽ വൈദ്യുതി തടസ്സങ്ങൾ നേരിടുമ്പോൾ വ്യാപക തടസ്സങ്ങൾക്കു കാരണമാകുന്ന 11 കെ വി ലൈൻ തകരാർ പരിഹരിക്കുന്നതിനായിരിക്കും പ്രാധാന്യം നൽകുക. അതിനു ശേഷം മാത്രമേ ഉപഭോക്താക്കൾക്ക് നേരിട്ട് വൈദ്യുതി എത്തിക്കുന്ന ലോ ടെൻഷൻ ലൈനുകളിലെ തകരാറുകൾ പരിഹരിക്കുവാൻ സാധിക്കുകയുള്ളൂ.
വ്യാപകമായി തകരാറുകൾ വരുമ്പോൾ വേഗത്തിൽ എല്ലാം ശരിയാക്കുക സാധ്യമല്ലാത്തതിനാൽ മാന്യ ഉപഭോക്താക്കൾ വൈദ്യുത ബോർഡുമായി ഈ അവസരത്തിൽ പൂർണമായും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. ബോർഡിൻറെ ജീവനക്കാർ തകരാറുകൾ എത്രയും വേഗം പരിഹരിക്കുന്നതിനായി  പരമാവധി ശ്രമങ്ങൾ നടത്തുന്നതാണ്.

താഴെ പറയുന്ന കാര്യങ്ങൾ പാലിച്ച് ഞങ്ങളോട് സഹകരിക്കുക.

1. വൈദ്യുതി മുടങ്ങിയ പാടെ സെക്ഷൻ ഓഫീസിലേക്ക് വിളിക്കാതിരിക്കുക. ലൈൻ പൊട്ടിയത് പോലെ അപകടങ്ങൾ അറിയിക്കാൻ വിളിക്കുന്നവർക്ക് ലഭിക്കാതെ വരുന്നത് ഒഴിവാക്കാനാണ്

2. പരാതികൾ 1912 എന്ന ടോൾ ഫ്രീ നമ്പറിൽ 13 അക്ക കൺസ്യൂമർ നമ്പർ സഹിതം രജിസ്റ്റർ ചെയ്യുക. അല്ലെങ്കിൽ പരാതി 9496001912 എന്ന നമ്പറിലേക്ക് 13 അക്ക കൺസ്യൂമർ നമ്പർ സഹിതം Whatsapp ചെയ്യുക. മഴക്കാലത്തെ തടസ്സങ്ങൾ അറിയിക്കുന്നതിന് 1912 എന്ന എമർജൻസി സർവ്വീസ് സെല്ലിലേക്ക് 20 പേരെ അധികം നിയമിച്ചിട്ടുണ്ട്.

3. ലൈൻ പൊട്ടിയത്/ മറ്റ് അപകടങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് പോസ്റ്റ് നമ്പർ സഹിതം സെക്ഷൻ ഓഫീസിൽ അറിയിക്കുക.9496010101 എമർജൻസി നമ്പറിലേക്ക് അറിയിക്കുക.

4. ലൈൻ പൊട്ടിയത് ശ്രദ്ധയിൽ പെട്ടാൽ അടുത്ത് പോകാതിരിക്കുകയും, മറ്റുള്ളവർ അടുത്ത് പോകാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക.

5. പകൽ വൈദ്യുതി മുടങ്ങിയാൽ നേരം ഇരുളാൻ നിൽക്കാതെ പെട്ടെന്ന് തന്നെ 1912ൽ പരാതി രജിസ്റ്റർ ചെയ്യുക. ഇരുട്ടായാൽ പോസ്റ്റിൽ കയറ്റുള്ള ജോലികൾ ചെയ്യാൻ വിഷമമാണ്.

GOVT നു കൊടുക്കുക

ദുരന്തങ്ങൾ നൽകുന്ന പാഠം; -----------------------------------------------; ക്ലാസ് ടീച്ചർ ഇല്ലാത്തതിനാൽ ബഹളം വെക്കുന്ന ക്ലാസ്സിലേക്ക് വന്ന ...