ToGetHer WE CAN

9-8-19 ന് പ്രളയദിവസം 6 ലക്ഷം മലയാളികൾ കണ്ട് 1400 COMMENTS ലൂടെ വിവരങ്ങൾ പങ്കു വച്ച SITE ആണിത്.

" ToGetHer WE CAN.......... " :RAJ grp
Showing posts with label ELECTRICAL WORK. Show all posts
Showing posts with label ELECTRICAL WORK. Show all posts

KSEB

പ്രളയത്തിൽ വീടിന്റെ വയറിംഗ് നശിച്ചോ? കെ.എസ്.ഇ.ബി നിങ്ങളെ സഹായിക്കും, സൗജന്യമായി



പ്രളയത്തിൽ വയറിംഗ് നശിച്ച വീടുകളെ സൗജന്യമായി സഹായിക്കുമെന്ന വാഗ്ദാനവുമായി വൈദ്യുതി വകുപ്പ് രംഗത്ത്. തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് കെ.എസ്.ഇ.ബി ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിൽ പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ ഇതിനോടകം നിരവധി പേരുടെ വീടുകൾ വെള്ളം കയറിയും ചളി അടിഞ്ഞും നശിച്ചിട്ടുണ്ട്.

ഇവർ വർഷങ്ങൾ കൊണ്ട് ഉണ്ടാക്കിയ സമ്പാദ്യം നിമിഷനേരം കൊണ്ടാണ് കണ്മുന്നിൽ നിന്നും മാഞ്ഞുപോയത്. അതുപോലെ തന്നെ നിരവധി വീടുകളുടെ വൈദ്യുതി ബന്ധവും താറുമാറായിരിക്കുകയാണ്. കഴിഞ്ഞ വർഷം പ്രളയക്കെടുതിയിൽ പെട്ടവരെ സഹായിച്ചവർ തന്നെ ഇക്കൊല്ലവും അതിനായി രംഗത്ത് വന്നിട്ടുണ്ട്. അതിനിടയിലാണ് കെ.എസ്.ഇ.ബിയും ജനങ്ങളെ സഹായിക്കാനായി എത്തുന്നത്.

പ്രളയത്തിൽ വെള്ളം കയറി വൈദ്യുതി കണക്ഷനുകൾ താറുമായ വീടുകളിലെ സിംഗിൾ പോയിന്റ് കണക്ഷനുകൾ പൂർണമായും സൗജന്യമായി ചെയ്തു നൽകുമെന്നാണ് കെ.എസ്.ഇ.ബി അറിയിച്ചിരിക്കുന്നത്. ഏതായാലും വെള്ളത്തിൽ സർവ്വതും ഒഴുകി പോയവർക്ക് കെ.എസ്.ഇ.ബിയുടെ ഈ തീരുമാനം ആശ്വാസമാകും എന്ന കാര്യത്തിൽ സംശയമില്ല.

ELECTRICAL WORK

പ്രളയ ബാധിത പ്രദേശങ്ങളിലെ വീടുകളിലെ അറ്റകുറ്റപ്പണികള്‍ നടത്തിക്കൊടുക്കാന്‍ ജില്ലയിലെ വിവിധ ഐ ടി ഐകളിലെ നൈപുണ്യകര്‍മ്മസേന രംഗത്തിറങ്ങുന്നു. കേടുപാട്‌ പറ്റിയ വൈദ്യുത ഉപകരണങ്ങളും സേനാംഗങ്ങള്‍ റിപ്പേയര്‍ ചെയ്ത് നല്‍കും. ഹരിത കേരള മിഷന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരിക്കും പ്രവര്‍ത്തനം ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഐ ടി ഐകളിലെ വിദ്യാര്‍ഥികളും ജീവനക്കാരും ഉള്‍പ്പെടെ 150 പേരടങ്ങുന്ന സംഘമാണ് അടുത്ത ദിവസം മുതല്‍ രംഗത്തിറങ്ങുന്നത്. കഴിഞ്ഞ വര്‍ഷത്തെ പ്രളയ ദുരന്ത ഘട്ടത്തില്‍ ഏറാണാകുളത്തും കളമശ്ശേരിയിലും ദിവസങ്ങളോളം ഇവരുടെ സേവനമുണ്ടായിരുന്നു.

പ്ലംബര്‍, വയര്‍മാന്‍, ഇലക്ട്രീഷ്യന്‍, വെല്‍ഡര്‍, ഇലക്ട്രോണികസ് മെക്കാനിക്ക്, റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷന്‍ തുടങ്ങിയ ട്രേഡുകളിലെ വിദ്യാര്‍ഥികളാണ് പ്രധാനമായും സേനയിലുള്ളത്. സേവനം ആവശ്യമുള്ളവര്‍ ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്ററുമായി ബന്ധപ്പെടുക. ഫോണ്‍: 9447793213, 9744333345.

ELECTRICAL WORK

അണ്ണാരക്കണ്ണനും തന്നാലായത്

🔧🧰🧰🧰🧰🧰🧰🧰🧰🧰🧰🔧


   വെള്ളം കയറിയതിനെതുടർന്ന് പമ്പ്സെറ്റ്, ഫാൻ, വയറിങ്ങ് പ്ലമ്പിങ്ങ് ഉൽപ്പന്നങ്ങൾ എന്നിവ ഉപയോഗിക്കാൻ പറ്റാത്ത വിധം നഷ്ടപ്പെട്ട  കുറുമാത്തൂർ, മുല്ലക്കൊടി, മയ്യിൽ  പഞ്ചായത്തുകളിലെ  പാവപ്പെട്ടവർക്ക്   ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ പൂർണ്ണമായും സൗജന്യമായി നിങ്ങളുടെ വീട്ടിൽ വന്ന് ഇലക്ട്രിക്കൽ ഉപകരണങ്ങൾ റിപ്പയർ ചെയ്യുവാൻ ഗവൺമെൻറ് മെഡിക്കൽ കോളേജ് കണ്ണൂരിലെ ഇലക്ട്രിക്കൽ സെക്ഷനിലെ ജീവനക്കാർ സഹായവുമായി മുന്നോട്ടു വരുന്ന വിവരം നിങ്ങളെ  അറിയിച്ചുകൊള്ളുന്നു കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

സുധീഷ് 9446509570
മനു പ്രസാദ് 9747831244
സത്യനേശൻ 9496595322
പ്രിലോഷ് 9605415141

 വെള്ളം കയറിയ ഇലക്ട്രിക്കൽ ഉപകരണങ്ങൾ ഒരുകാരണവശാലും ഓൺ  ചെയ്യരുത് ഇലക്ട്രിഷൻമാർ പരിശോധിച്ചതിന് ശേഷം മാത്രം ഉപയോഗിക്കുക

 ഒരു ഒരുമിച്ച് നിൽക്കണം ഒറ്റക്കെട്ടായി നിൽക്കണം   ഇത് നാടിൻറെ പ്രശ്നമാണ് ഞങ്ങളുണ്ട് കൂടെ

GOVT നു കൊടുക്കുക

ദുരന്തങ്ങൾ നൽകുന്ന പാഠം; -----------------------------------------------; ക്ലാസ് ടീച്ചർ ഇല്ലാത്തതിനാൽ ബഹളം വെക്കുന്ന ക്ലാസ്സിലേക്ക് വന്ന ...