ToGetHer WE CAN

9-8-19 ന് പ്രളയദിവസം 6 ലക്ഷം മലയാളികൾ കണ്ട് 1400 COMMENTS ലൂടെ വിവരങ്ങൾ പങ്കു വച്ച SITE ആണിത്.

" ToGetHer WE CAN.......... " :RAJ grp

'പകൽമാന്യൻ' ന്റെ അന്ത്യം ;

ഒരു ദുരന്ത കഥ ; ഒരു  'പകൽമാന്യൻ' ന്റെ അന്ത്യം ;
-------------------------------------------------------------------------------
ഒരു  നാട്ടിൽ,  രഹസ്യമായി  എല്ലാ  വൃത്തികേടുകളും ചെയ്യുകയും , അതൊക്കെ  എല്ലായിടത്തും  ഉള്ളതാണെന്ന്  പരസ്യമായി  പറയുകയും  ചെയ്യുന്ന  സ്വാർത്ഥനായ  ഒരു  പണക്കാരൻ  ഉണ്ടായിരുന്നു .അവൻ  രഹസ്യമായി  ചെയ്യുന്ന  മോശം  കാര്യങ്ങളിൽ  ഉൾപ്പെട്ടവരെ , അവൻ  മറ്റു  കാരണങ്ങൾ  പറഞ്ഞു  പിന്താങ്ങിയിരുന്നു  .അവന്റെ  എല്ലാ  ഇഷ്ടങ്ങളും  അവന്റെ  വഴിപിഴച്ച  ജീവിതത്തെ  SUPPORT ചെയ്യുന്നവയായിരുന്നു . മോശം  സംസ്കാരത്തിലെ  മോശം  ജീവിത കഥകൾ  'ദൈവകഥകൾ ' എന്ന  പേരിൽ  വിവരമില്ലാത്തവരെ തെറ്റിദ്ധരിപ്പിച് ,അവരെ  മുതലെടുത്തു 'സുഖിക്കാൻ' അവനു  കഴിഞ്ഞിരുന്നു .അവനെതിരെ  ഉയരുന്ന  ആരോപണങ്ങൾ , അവൻ  പണവും  സമൂഹത്തിലെ സ്വാധീനവും കാണിച്  ഒതുക്കിതീർത്തിരുന്നു .
അങ്ങിനെയിരിക്കെ ,'ആരോ' അവനു  ഇരുട്ടടി  കൊടുത്തു്  ..... കക്കൂസ്  ടാങ്കിലെ  വെള്ളത്തിൽ  തള്ളിയിട്ടു ...സായിപ്പിനെ  പോലെ  നടന്ന  അവന്റെ 'പുതിയ കോലം' കണ്ട്‌ അവനെ 'നേരിട്ടറിയാത്തവർ' ദുഖിച്ചു..
അവർ  അവനു  എല്ലാ  സഹായങ്ങളും  ചെയ്തു ..
എന്നാൽ  അവനെ  കക്കൂസ്  ടാങ്കിയിൽ തള്ളിയിട്ടവനാരെന്ന്‌ അവൻ പറഞ്ഞില്ല ...പകരം  കക്കൂസ്  ടാങ്ക്  ഉണ്ടാക്കിയവനെയും  വീട്ടിലെ  വേലക്കാരനെയും  അവൻ  ചീത്ത  പറഞ്ഞു .
അങ്ങിനെ  ജനങ്ങൾ  സഹതാപത്തോടെ  കൊടുത്ത  പണം  ഒരു അവകാശമെന്ന പോലെ സ്വീകരിച്ചു്  , അവൻ  പഴേ  ദുർനടപടികൾ  തുടർന്നു  വന്നു .

എന്നാൽ , അവനെ  ആപത്തിൽ  സഹായിച്ചവർ ,നാളെ അവർക്കും ഇങ്ങനെ കാര്യമില്ലാതെ 'ഇരുട്ടടി' കിട്ടിയേക്കാം എന്ന് പേടിച്ചു് ,  അവന്റെ  എല്ലാ  കാര്യങ്ങളും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
പണ്ട്  ആരും  ശ്രദ്ധിക്കാതിരുന്ന  അവന്റെ  മോശം  ജീവിതം  എല്ലാവരും  വിലയിരുത്തിത്തുടങ്ങി ...

അങ്ങിനെ  കുറച്ചു  കാലത്തിനു  ശേഷം  അവനെ  വീണ്ടും  'ആരോ' കക്കൂസ്  ടാങ്കിൽ  തള്ളിയിട്ടു .
പഴേ  പോലെ  അവൻ  കരഞ്ഞപ്പോൾ , പണ്ട്  സഹായിച്ചവരെല്ലാം  ഓടി  വന്നു .
അവരോട്‌ അവൻ ഇങ്ങനെ പറഞ്ഞു : "സഹോദരന്മാരെ , എന്നെ  വീണ്ടും  'ആരോ  തള്ളിയിട്ടിരിക്കുന്നു',നാളെ നിങ്ങൾക്കും ഈ അവസ്ഥ വന്നേക്കാം,അതുകൊണ്ടു് വേഗം എന്നെ രക്ഷിക്കൂ   ...അത്  നിങളുടെ  കടമയാണെന്ന്  ദൈവം  ഒരു  പുസ്തകത്തിൽ  പറഞ്ഞിട്ടുണ്ട് .."
അതുകേട്ട  ജനങ്ങൾ പൊട്ടിചിരിച്ചുകൊണ്ട്, ഇനി  ഒരാളും  ഇങ്ങനെ  കക്കൂസ്  ടാങ്കിൽ   വീഴാതിരിക്കാൻ  ആ  ടാങ്ക്  ഒരു  SLAB കൊണ്ട്  അടച്ചു......ആ  പകൽമാന്യനെ ഉൾപ്പെടെ ...


NB:
'അഴിമതി  നടത്തിയാലും , വികസനം  ഉണ്ടാക്കും ', എന്ന  ഒറ്റ  കാരണം  കൊണ്ടുമാത്രം , മോശം CASE കളിൽ  ഉൾപ്പെട്ടവരെ  പോലും  ജയിപ്പിച്ച  ദുരന്തനാടുകളെ , വികസനത്തിൽ  5 വര്ഷം  പുറകിൽ  എത്തിച്ച  ദൈവത്തിന്റെ  പ്രവർത്തികളുമായി,  ഈ  കഥയ്ക്ക്  സാദൃശ്യം  തോന്നുന്നത്  യാദൃശ്ചികം  മാത്രമാണെന്ന്  ശക്തി -യുക്തം  പറയട്ടെ .

:RAJA RAJ

No comments:

Post a Comment

GOVT നു കൊടുക്കുക

ദുരന്തങ്ങൾ നൽകുന്ന പാഠം; -----------------------------------------------; ക്ലാസ് ടീച്ചർ ഇല്ലാത്തതിനാൽ ബഹളം വെക്കുന്ന ക്ലാസ്സിലേക്ക് വന്ന ...