1924 ൽ ഈ പറയുന്ന ഡാമുകൾ ഒന്നും ഇല്ല . പക്ഷേ ആ വർഷം ജൂലൈ ( മലയാള വർഷം 1099 , കർക്കിടകം ) മാസത്തിന്റെ അവസാനം എവിടെയൊക്കെയാണ് ക്രമാതീതമായി വെള്ളം പൊങ്ങി നാടും നഗരവും കെട്ടിടങ്ങളും മുഴുവൻ മുങ്ങിപ്പോയത് ?
നമുക്ക് അന്നത്തെ മനോരമ പത്രം ഒന്നു പരിശോധിക്കാം .
// ഏറണാകുളത്ത് - മണലിപ്പുഴയും കറുമാലിപ്പുഴയും കവിഞ്ഞൊഴുകി റോഡ് മുഴുവൻ മുങ്ങി . ഒരു കത്തനാർ സഞ്ചരിച്ചിരുന്ന കാളവണ്ടിയും വണ്ടിക്കാരനും കാളയും കത്തനാരുമടക്കം ഒഴുകിപ്പോയി . ............ ..... ...... . //
//ഏറണാകുളത്ത് - അങ്കമാലി , ചൊവ്വര , കറുകുറ്റി റെയിൽവേ സ്റ്റേഷനുകൾ പ്ലാറ്റുഫോമടക്കം വെള്ളത്തിൽ മുങ്ങിപ്പോവുകയും റെയിൽപ്പാത പലയിടത്തും തകർന്നു പോവുകയും ചെയ്തു . ......... ..... ...... ....... //
// ഏറണാകുളത്ത് - ചേന്ദമംഗലം ഭാഗത്ത് തട്ടുമ്പുറങ്ങളിലും നിലയില്ല . പറവുർ മുൻസിപ്പാലിറ്റിയിൽ മുൻസിപ്പാലിറ്റി ആഫീസ് ഒഴികെ ബാക്കിയെല്ലാ കെട്ടിടങ്ങളും മുങ്ങി . ചക്കരക്കടവ് , അയ്യം പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ എല്ലായിടവും വെള്ളത്തിൽ മുങ്ങി . .... ...... ..... . //
II ആലപ്പുഴ - ചേന്നങ്കരിപ്പള്ളിയും പള്ളിക്കൂടവും മുക്കാൽ ഭാഗവും വെള്ളത്തിൽ മുങ്ങി . അവിടെ ഇപ്പോഴും 50 ലധികം ആളുകൾ കുടുങ്ങിയിട്ടുണ്ട് . ആളുകൾ മുളകൾ ചെത്തിയിട്ട് അതിന്റെ മുകളിൽ ബോട്ട് കൊണ്ട് വന്നാണ് .... ..... .... II
II മങ്കൊമ്പിലുള്ള ക്ഷേത്രവും അതിന് സമീപമുള്ള പള്ളിക്കൂടവും അഞ്ചലാഫീസും മുഴുവനായും വെള്ളത്തിൽ മുങ്ങി . ...... ..... .. ..... . II
# നെടുംപ്രയാർ - ഈ പ്രദേശത്ത് വെള്ളത്തിനടിയിലാകാത്ത ഒറ്റ പറമ്പു പോലുമില്ല . പമ്പാനദി ഒഴുക്കിക്കൊണ്ടു വന്ന വിവിധ വസ്തുക്കൾ പ്രദേശമാകെ ഒഴുകി നടക്കുന്നു . മനുഷ്യരുള്ളതും ഇല്ലാത്തതുമായ അനേകം പുരകൾ , പത്തായങ്ങൾ , ആരും കണ്ടിട്ടില്ലാത്ത വലിപ്പമുള്ള തടികൾ , വീട്ടു സാമാനങ്ങൾ .... ഇവയെല്ലാം വെള്ളത്തിലൂടെ ഒഴുകിപ്പോവുകയാണ് . .... ..... ..... .. .. #
* പറവൂർ - ഇവിടത്തെ വലിയങ്ങാടിയിലും ബ്രാഹ്മണ മഠങ്ങളിലും ഇതുവരെ മലവെള്ളം കയറിയതായി കേട്ടു കേൾവി പോലുമില്ലാത്ത സ്ഥലങ്ങളിലും വെള്ളം കയറുകയും ബ്രാഹ്മണർ പ്രാണരക്ഷാർത്ഥം അഭയം തേടി . ..... ... ... .... .. . *
* പറവൂർ - വടക്കേക്കര , വാരാപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലെ എല്ലാ കെട്ടിടങ്ങളും ശക്തമായ ഒഴുക്കിൽ തകരുകയും പ്രാണരക്ഷാർത്ഥം വള്ളങ്ങളിൽ രക്ഷപ്പെടുന്ന പലരും വള്ളം മുങ്ങി അകാല ചരമം പ്രാപിക്കുകയും .... ..... ..... *
$ മൂവാറ്റുപുഴ - .... ..... ....... ...... . ....... .. . $
¢ കുറുപ്പം പിടി - ............ ...... .... ... .. .... . ¢
/ മാവേലിക്കര - മൂന്നു ദിവസം മുന്നേ വരെ ശാന്തമായി ഒഴുകിക്കൊണ്ടിരുന്ന പുഴ ഇന്നിതാ ഇരുകരകളും കവിഞ്ഞൊഴുകി , ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിൽ ...... ...... ........ ... കുളക്കടയാറ്റിന്റെയും , തറയമുക്ക് - ഇല്ലിമലയാറിന്റേയും ഇരുകരകളിലുമുള്ള വീടുകൾ മുഴുവൻ വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന കാഴ്ച്ച ആരെയും സങ്കടപ്പെടുത്തുന്നതാണ് . ... .... .... .. . /
" ചെങ്ങന്നുർ - പമ്പാനദി കരകവിഞ്ഞു തീരപ്രദേശങ്ങളെ ആക്രമിച്ചു . നാനാഭാഗങ്ങളും മെയിൻ റോഡും വെള്ളത്താൽ മൂടപ്പെട്ടു . പമ്പാനദിയിലേക്ക് നോക്കിയാൽ കാണുന്ന കാഴ്ച്ച അനന്തനാലും വർണ്ണിക്കാൻ കഴിയുന്നതല്ല . ഭീമമായ പുരകൾ , തടികൾ , ആന , കടുവ , മറ്റു മൃഗങ്ങൾ , മനുഷ്യ ശവങ്ങൾ .. ഒഴുകിപ്പോകുന്ന കാഴ്ച്ച .... ..... ... .. . "
| I എർണാകുളം മുതൽ വടക്കോട്ട് കോഴി ക്കോട് വരെ .- ..... ... . l I
/// ആലുവ - ........... ..... .. ... . ///
{ ദേവികുളം - ....... ... ... .. .. ... . . }
( തിരുവല്ല - ....... ....... .... ... .... .. .)
--- - - - - - -
- - -
അതായത് , അത്യധികം ശക്തമായ മഴ തുടർച്ചയായി പെയ്താൽ കേരളത്തിലെ ചില പ്രദേശങ്ങളിൽ കനത്ത നാശനഷ്ടങ്ങളും പ്രളയവും ഉണ്ടാകും . അത് ഡാമുകളൊന്നുമില്ലാത്ത കാലത്തുമങ്ങിനെ തന്നെയായിരുന്നു .
No comments:
Post a Comment