പ്രളയ ബാധിത പ്രദേശങ്ങളിലെ വീടുകളിലെ അറ്റകുറ്റപ്പണികള്‍ നടത്തിക്കൊടുക്കാന്‍ ജില്ലയിലെ വിവിധ ഐ ടി ഐകളിലെ നൈപുണ്യകര്‍മ്മസേന രംഗത്തിറങ്ങുന്നു. കേടുപാട് പറ്റിയ വൈദ്യുത ഉപകരണങ്ങളും സേനാംഗങ്ങള്‍ റിപ്പേയര്‍ ചെയ്ത് നല്‍കും. ഹരിത കേരള മിഷന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരിക്കും പ്രവര്‍ത്തനം ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഐ ടി ഐകളിലെ വിദ്യാര്‍ഥികളും ജീവനക്കാരും ഉള്‍പ്പെടെ 150 പേരടങ്ങുന്ന സംഘമാണ് അടുത്ത ദിവസം മുതല്‍ രംഗത്തിറങ്ങുന്നത്. കഴിഞ്ഞ വര്‍ഷത്തെ പ്രളയ ദുരന്ത ഘട്ടത്തില്‍ ഏറാണാകുളത്തും കളമശ്ശേരിയിലും ദിവസങ്ങളോളം ഇവരുടെ സേവനമുണ്ടായിരുന്നു.
പ്ലംബര്‍, വയര്‍മാന്‍, ഇലക്ട്രീഷ്യന്‍, വെല്‍ഡര്‍, ഇലക്ട്രോണികസ് മെക്കാനിക്ക്, റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷന്‍ തുടങ്ങിയ ട്രേഡുകളിലെ വിദ്യാര്‍ഥികളാണ് പ്രധാനമായും സേനയിലുള്ളത്. സേവനം ആവശ്യമുള്ളവര്‍ ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്ററുമായി ബന്ധപ്പെടുക. ഫോണ്‍: 9447793213, 9744333345.

No comments:
Post a Comment