ToGetHer WE CAN

9-8-19 ന് പ്രളയദിവസം 6 ലക്ഷം മലയാളികൾ കണ്ട് 1400 COMMENTS ലൂടെ വിവരങ്ങൾ പങ്കു വച്ച SITE ആണിത്.

" ToGetHer WE CAN.......... " :RAJ grp

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മലയാളികൾ പിന്നോട്ടടിക്കുന്നു

#മാധ്യമങ്ങളോടാണ്,

എന്ത്കൊണ്ട് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മലയാളികൾ പിന്നോട്ടടിക്കുന്നു എന്ന് നിങ്ങൾ ചർച്ച ചെയുമ്പോൾ ഒന്ന് പിറകോട്ട് നോക്കണം.

നിങ്ങൾ എപ്പോയെങ്കിലും CMDRF ലേക്ക് 4000 കോടി ലഭിച്ചതിൽ നിന്നും 2000 കോടി രൂപ പ്രളയ ബാധിതർക്ക്  നൽകിയത്  പറഞ്ഞിട്ടുണ്ടോ?

7.37 ലക്ഷം ആളുകൾക്ക് CMDRF ൽ നിന്നും  457.65 കോടി രൂപയുടെ ആദ്യഘട്ട  ധനസഹായം നൽകിയത് നിങ്ങൾ എന്നെങ്കിലും ചർച്ച ചെയ്തിരുന്നോ?? എന്ത് കൊണ്ടാണ് അത് ജനങ്ങളോട് പറയാത്തത് ??

◾https://donation.cmdrf.kerala.gov.in/index.php/Settings/transparency#expenditure

പൂർണമായി വീട്  തകർന്ന 10840 ഗുണഭോക്താക്കളിൽ ഓരോ വീടിനും 4ലക്ഷം രൂപ മുടക്കി 6664 വീടുകൾ നിർമിച്ചു നൽകിയത് നിങ്ങൾ എപ്പോയെങ്കിലും  ജനങ്ങളോട് പറഞ്ഞിരുന്നോ? മറ്റു വീടുകളുടെ പണിനടക്കുന്ന കാര്യം നിങ്ങൾ എന്ത് കൊണ്ട് ജനങ്ങളിൽ നിന്നും മറച്ചു വെച്ചു?

◾https://www.rebuild.kerala.gov.in/fully_damaged_houses

പ്രളയത്തിൽ 3,06,467 വീടുകൾക്കാണ് ഭാഗികമായി കേടുപാടുകൾ സംഭവിച്ചതെന്നും. തകർച്ചയുടെ തോതനുസരിച്ചു നാലുവിഭാഗമായാണ് നഷ്ടപരിഹാരം നൽകിയതെന്നും. മുഴുവൻ തകർന്നതും ചേർത്ത് അഞ്ചു വിഭാഗങ്ങലാണെന്നും. തകർച്ച 15% വരെ , 16-29%, 30-59%, 60-74%, 75%ത്തിനു മുകളിൽ എന്ന ക്രമത്തിൽ അഞ്ച് വിഭാഗമായി തിരിച്ച് യഥാക്രമം 10,000 രൂപ, 60,000 രൂപ, 1,25,000 രൂപ, 2,50,000 രൂപ, 4,00,000 രൂപ എന്നിങ്ങനെ ആണ് നഷ്ടപരിഹാരം നൽകിയതെന്നും നിങ്ങൾ ജനങ്ങളോട് പറഞ്ഞിരുന്നോ?

◾http://www.niyamasabha.org/codes/14kla/session_15/ans/u01451-110619-837832800873-15-14.pdf.pdf

ഇതിൽ 1,50,084 ലക്ഷം വീടുകൾക്ക് 15 % കേടുപാടുകളാണുണ്ടായത്. ഇവരിൽ 1,40,155 പേർക്ക് 10,000 രൂപ വീതം വിതരണം ചെയ്തത് . 16-29 % വരെ നാശമുണ്ടായ 94,532 വീടുകളിൽ 87,808 വീടുകൾക്ക് 60,000 രൂപ വച്ചു നൽകിയതും . 30-59 % കേടുപാടുകൾ ഉണ്ടായ 44,322 വീടുകളിൽ 38,246 വീടുകൾക്ക് 1.25 ലക്ഷം രൂപ വീതം നല്കിയതും. അത് പോലെ തന്നെ 60-74% വരെ നഷ്ടമുണ്ടയ 17,559 വീടുകളിൽ 15,777 വീടുകൾക്ക് 2.5 ലക്ഷം തുക വീതം നൽകിയതും എന്ത് കൊണ്ടാണ് ജനങ്ങളോട് പറയാതിരുന്നത്??? . ബാക്കിയുള്ള വീടുകൾ നാശനഷ്ടം സംബന്ധിച്ച റവന്യു വകുപ്പിന്റെ തീരുമാനത്തിനെതിരെ അപ്പീലുകൾ നല്കിയവയാണെന്നും, ഇവ അദാലത്തിലൂടെ പരിഹരിച്ചു വരികയാണെന്നും ജനങ്ങളോട് പറയേണ്ട ഉത്തരവാദിത്തം നിങ്ങള്ക്ക് ഇല്ലേ??

പ്രളയം തകർത്ത

⭕> 7,602 കി.മി. റോഡ് പുനർനിർമിച്ചത്,

⭕>16,954 കി.മി. റോഡ് കേടുപാടുകൾ പരിഹരിച്ചത്,

⭕>127 പാലങ്ങൾ പുനർനിർമ്മിച്ചത്,

(ലിങ്ക് ചുവടെ )

⭕>656 കലുങ്കുകൾ പുനർ നിർമ്മിച്ചത്,

⭕>25.6 ലക്ഷം വൈദ്യുതി കണക്ഷനുകൾ പുന:സ്ഥാപിച്ചത്,

⭕>5000 കി.മീ. വൈദ്യുതി ലൈൻ മാറ്റി സ്ഥാപിച്ചത്,

⭕>16,158 ട്രാൻസ്‌ഫോർമറുകൾ പ്രവർത്തനസജ്ജമാക്കിയത്,

⭕>19 പവർ സ്്‌റ്റേഷനുകൾ പ്രവർത്തനസജ്ജമാക്കിയത്,

⭕>50 സബ് സ്്‌റ്റേഷനുകൾ
 പ്രവർത്തനസജ്ജമാകിയത്,

⭕> 67 ലക്ഷം ആളുകൾക്കുള്ള കുടിവെള്ള ശൃംഖല പുന:സ്ഥാപിച്ചത് നിങ്ങൾ ജനങ്ങളോട് പറഞ്ഞിരുന്നേൽ ഇന്ന് ഈ അവസ്ഥ ഉണ്ടാകുമായിരുന്നോ ???

◾http://www.niyamasabha.org/codes/14kla/session_15/ans/u01644-120619-908000000000-15-14.pdf
(കലൂങ്ക് ,റോഡ് ഡാറ്റ )

കുടുംബശ്രീ വഴി 1,395 കോടി രൂപയുടെ പലിശരഹിതവായ്പ 1,65,769 പേർക്ക് നൽകിയത് എന്ത് കൊണ്ടാണ് ജങ്ങളോട് പറയാതിരുന്നത്???

പ്രളയനന്തര കേരളത്തിനായുള്ള കിഫ്ബി പദ്ധതികൾ വിശദമായി ചുവടെ 👇👇

◾http://www.niyamasabha.org/codes/14kla/session_15/ans/u00461-290519-854000000000-15-14.pdf

വിളനാശം സംഭവിച്ചതിനുള്ള നഷ്ടപരിഹാരമായും ചേറ് നീക്കി നിലമൊരുക്കുന്നതിനും 287 കോടി രൂപ വിതരണം ചെയ്തത് നിങ്ങൾ ജനങ്ങളോട് പറഞ്ഞിരുന്നോ?? കർഷകരുടെ വായ്പകൾക്ക് ഒരു വർഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത് നിങ്ങൾ അറിയാത്തത് കൊണ്ടായിരുന്നോ വാർത്ത നൽകാതിരുന്നത് ???

◾http://www.niyamasabha.org/codes/14kla/session_15/ans/u01505-120619-853000000000-15-14.pdf

മൃഗസംരക്ഷണ വകുപ്പിൽ നിന്നും 43.7 കോടി രൂപയുടെ സഹായം നൽകിയത് നിങ്ങൾ എന്ത് കൊണ്ട് പറഞ്ഞില്ല? ഇതൊക്കെ ജനങ്ങൾ അറിയേണ്ടേ ?

40 കോടി രൂപ ചിലവഴിച്ച് മത്സ്യകൃഷി മേഖലയിൽ പുനരുജ്ജീവന പ്രവർത്തനങ്ങൾ നടക്കുന്ന കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിട്ടിട്ടും എന്ത് കൊണ്ട് മറച്ചുപിടിക്കുന്നു??

ഇതുപോലെ എത്രയോ കാര്യങ്ങൾ ഒരുവർഷം കൊണ്ട്  ജനങ്ങളുടെ സഹകരണത്താൽ സർക്കാർ ഇവിടെ നടപ്പിലാക്കിയിട്ടുണ്ട്, ഇതിൽ ഏതേലും ഒരു വിഷയം നിങ്ങൾ ഒരു ദിവസം എങ്കിലും അന്തിചർച്ച നടത്തിയിട്ടുണ്ടോ??

വലിയ രീതിയിൽ ഉള്ള മഴ കാരണം ഉണ്ടായ പ്രളയം ഡാം  തുറന്നു വിട്ടത് കൊണ്ടാണെന്ന രീതിയിൽ അല്ലെ നിങ്ങൾ ജനങ്ങളോട് പറഞ്ഞത്?  സെൻട്രൽ വാട്ടർ കമീഷൻറിപ്പോർട്ടോ, IIT യുടെ റിപ്പോർട്ടോ നിങ്ങൾ ചർച്ച ചെയ്തോ ?

◾https://www.rebuild.kerala.gov.in/reports/iit_madras.pdf

◾https://www.rebuild.kerala.gov.in/reports/central_water_commission_Report.pdf

അതിനു പകരം രമേശ് ചെന്നിത്തല ചെയര്മാന്  ആയ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ന്ടെ റിപ്പോർട്ട് നിങ്ങൾ അന്തിചർച്ച നടത്തിയില്ലേ?? ഇത് കൊണ്ട് എന്താണ് നിങ്ങൾ നേടിയത് ?

ഇവിടെ നടന്ന നല്ല കാര്യങ്ങൾ ഒന്നും ജങ്ങളെ അറിയിക്കാതെ നിന്നത് കൊണ്ടല്ലേ ഇപ്പോൾ ഇങ്ങനെ ഒരു അവസ്ഥ വന്നത്??

നിങ്ങൾ പറയാതെ അവഗണിച്ച എത്ര വാർത്തകൾ ഇപ്പോഴും ബാക്കിയുണ്ടെന്നറിയുമോ??
ഇനി എപ്പോഴാണ്  നിങ്ങളിത് പറയുക ???
ഈ നാടിനെ നൂണ പ്രചരണങ്ങൾ വിട്ട് നൽകാൻ തന്നെയാണോ തിരുമാനം:??

 Pinko Human

No comments:

Post a Comment

GOVT നു കൊടുക്കുക

ദുരന്തങ്ങൾ നൽകുന്ന പാഠം; -----------------------------------------------; ക്ലാസ് ടീച്ചർ ഇല്ലാത്തതിനാൽ ബഹളം വെക്കുന്ന ക്ലാസ്സിലേക്ക് വന്ന ...