ToGetHer WE CAN

9-8-19 ന് പ്രളയദിവസം 6 ലക്ഷം മലയാളികൾ കണ്ട് 1400 COMMENTS ലൂടെ വിവരങ്ങൾ പങ്കു വച്ച SITE ആണിത്.

" ToGetHer WE CAN.......... " :RAJ grp

വീടിനകത്തേക്ക്

Deepa Seira
വീടിനകത്തേക്ക് കയറിയ ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (Unite Kerala യിൽ നിന്ന്)
💥വീടിനുള്ളിലെ ചെളിയിൽ തെന്നിവീഴാതെ സൂക്ഷിക്കുക .
💥വെള്ളവും ചെളിയും പൂർണ്ണമായും മാറ്റിയതിനു ശേഷം ആദ്യം വെള്ളത്തിൽ കഴുകുക, പിന്നീട് നീണ്ട ഒരു ബ്രഷ് ഉപയോഗിച്ചു പല പ്രാവശ്യം സോപ്പു വെള്ളത്തിൽ കഴുകുക. കഴുകുമ്പോൾ പറ്റുമെങ്കിൽ കയ്യിൽ ഗ്ലൗസ് ധരിക്കാൻ ശ്രദ്ധിക്കുക.
💥കിണറ്റിൽ ചെളി നിറഞ്ഞിട്ടുണ്ടെങ്കിൽ വെള്ളം പമ്പ് ചെയ്തു നീക്കാം . കിണറ്റിലെ വെള്ളം ആണു വിമുക്തമാക്കാൻ സൂപ്പർ ക്ലോറിനേഷൻ ഗുണം ചെയ്യും
💥നമുക്ക് നാട്ടിൽ ഉപയോഗിക്കാവുന്ന ഏറ്റവും ഫലപ്രദമായ അണു നശീകരണ ഉപാധിയാണ് ബ്ലീച്ചിങ് പൗഡർ. വെള്ളം ഇല്ലാതെ പൗഡർ ആയി ഉപയോഗിച്ചാൽ അണുനാശിനി അല്ല. ബ്ലീച്ചിംഗ് ലായനി നിലം തുടയ്ക്കാനായും ഉപയോഗിക്കാം. വെള്ളം വെള്ളമായിത്തന്നെ കോരിക്കളയുകയാണു വേണ്ടത്. സോഡിയം പോളി അക്രിലേറ്റ് മുതലായവ ഉപയോഗിക്കുന്നത് പ്രായോഗികമല്ല.
💥പാമ്പുകളെയും മറ്റു ജീവികളെയും നിങ്ങളുടെ വീടിനകത്തും പുറത്തും കാണാനുള്ള സാധ്യതയുണ്ട്. ജാഗ്രത പുലർത്തുക
💥വീട്ടിൽ ജന്തുക്കളുടെ ജഡം കണ്ടാൽ അവ കൈകൊണ്ടു തൊടാതെ വടിയോ മറ്റുപകരണങ്ങളോ ഉപയോഗിച്ചു നീക്കുക.
💥നിങ്ങളുടെ വീട് , ഫർണിച്ചർ, മറ്റ് ഉപകരണങ്ങൾ എന്നിവയുടെ എല്ലാ മുക്കിലും കോണിലും അണുനാശകാരി ഉപയോഗിച്ചു വൃത്തിയാക്കുക.
💥നിലം തുടച്ച ശേഷം / വീട്ടു പരിസരത്ത് ക്ലോറിന് ലായനി ഒഴിച്ച ശേഷം ചുരുങ്ങിയത് 20 – 30 മിനിറ്റ് സമ്പര്ക്കം ലഭിച്ചാല് മാത്രമേ അണു നശീകരണം കൃത്യമായി നടക്കൂ. അതിനാല് അത്രയും സമയം വരെ തറ തുടക്കുവാനോ വെള്ളം ഒഴിക്കുവാണോ പാടില്ല. അര മണിക്കൂറിനു ശേഷം മണം ഉള്ള മറ്റു ലായനികള് ഉപയോഗിച്ച് തറ വൃത്തി ആക്കി ക്ലോറിന് മണം മാറ്റാം
💥പാത്രങ്ങൾ ആദ്യം തണുത്ത വെള്ളത്തിൽ കഴുകി, ചെളി കളയുക. തുടർന്ന് സോപ്പും, വിം പോലുള്ള ക്ലീനിങ് പൗഡറുകൾ ഉപയോഗിച്ചു നന്നായി കഴുകിയതിനു ശേഷം, ഉണക്കി തിളച്ച വെള്ളത്തിൽ ഒന്നു കൂടി കഴുകി അണു വിമുക്തം ആക്കിയതിനു ശേഷമേ ഉപയോഗിക്കാവൂ.
💥ഉപയോഗശൂന്യമായ പാത്രങ്ങൾ വലിച്ചെറിയാതിരിക്കുക. കൊതുകുകൾ അവയിൽ മുട്ടയിട്ടു പെരുകും.
💥വീട്ടുപകരണങ്ങളൊക്കെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധയോടെ ചെയ്യുക. പലയിടത്തും വിഷജന്തുക്കൾ കയറിയിരിക്കാൻ സാധ്യതയുണ്ട്.
💥ആകെ ക്ലീനിങ്ങിനുള്ള സമയം പതിനെട്ടു മുതൽ ഇരുപതു മണിക്കൂർ വരെ വേണ്ടി വരും.
ധൃതി ഒട്ടും വേണ്ട, നാട്ടുകാരുടെയും മറ്റ് സന്നദ്ധ പ്രവർത്തകരും നിങ്ങളെ സഹായിക്കാനുണ്ടാകും, ഭയപ്പെടാതെ എല്ലാ സുരക്ഷാമുന്നറിയിപ്പുകളും വിദഗ്ധനിർദ്ദേശങ്ങളും അനുസരിച്ച് വീടുവൃത്തിയാക്കൽ പൂർത്തിയാക്കുക.
വേഗത്തിൽ വൃത്തിയാക്കുക എന്നതിലുപരി സുരക്ഷിതമായി വൃത്തിയാക്കുക എന്നതാവട്ടെ നമ്മുടെ ലക്ഷ്യം.

No comments:

Post a Comment

GOVT നു കൊടുക്കുക

ദുരന്തങ്ങൾ നൽകുന്ന പാഠം; -----------------------------------------------; ക്ലാസ് ടീച്ചർ ഇല്ലാത്തതിനാൽ ബഹളം വെക്കുന്ന ക്ലാസ്സിലേക്ക് വന്ന ...