ToGetHer WE CAN

9-8-19 ന് പ്രളയദിവസം 6 ലക്ഷം മലയാളികൾ കണ്ട് 1400 COMMENTS ലൂടെ വിവരങ്ങൾ പങ്കു വച്ച SITE ആണിത്.

" ToGetHer WE CAN.......... " :RAJ grp

REASONS

കേരളാ പ്രളയം -2018 എന്താണ് വിദഗ്ദ്ധ പഠനങ്ങൾ പറയുന്നത്? ദേശീയ അന്തർ ദേശീയ ഗവേഷണ ലാബുകളും, IIT ഉൾപ്പെടെയുള്ള അക്കാഡമിക് ഗവേഷണ സ്ഥാപനങ്ങളും കഴിഞ്ഞ പ്രളയത്തിനു ശേഷം നടത്തിയ പഠനങ്ങൾ അംഗീകൃത ശാസ്ത്ര ജേർണലുകളിൽ പ്രസിദ്ധീകരിച്ചത് ആണ് ഇവിടെ വിശകലനം ചെയ്യുന്നത്. പഠനം ഒന്ന് ഗവേഷണം നടത്തിയ സ്ഥാപനങ്ങൾ- ഡിപ്പാർട്ട്മെന്റ് ഓഫ് സിവിൽ എഞ്ചിനീറിംഗ് IIT മദ്രാസ് (Indian Institute of Technology Madras, Chennai); Department of Agricultural and Biological Engineering, Purdue University, West Lafayette, USA; Indo German Centre for Sustainability, Indian Institute of Technology Madras, Chennai 600 036, India എന്താണ് ഈ പഠനത്തിലെ കണ്ടെത്തലുകൾ? 2018 ഓഗസ്റ് 8 മുതൽ 10 വരെയും, 14–19 വരെയും ഉണ്ടായ അത്യസാധാരണമായ വര്ഷപാതം [extreme rainfall event (ERE)] ആണ് പ്രളയത്തിന് ഹേതുവായത്. US Army Corps of Engineers വികസിപ്പിച്ച HEC-HMS (Hydrologic Modelling System of Hydrologic Engineering Centre) മുഖേന നടത്തിയ പഠനത്തിൽ തെളിഞ്ഞത് ഡാം ഓപ്പറേഷനിൽ (അതായത് ഷട്ടർ തുറക്കുന്നത്) ഉണ്ടായ പ്രശ്നങ്ങൾ പ്രളയത്തെ കാര്യമായി ബാധിച്ചിട്ടില്ല എന്ന് കരുതാം എന്നാണ്. ഡാം നേരത്തെ തുറന്നിരുന്നുവെങ്കിലും പ്രളയത്തിൽ കാര്യമായ വ്യതിയാനം ഉണ്ടാക്കാൻ സാധിക്കുമായിരുന്നില്ല എന്നും കണ്ടെത്തി ("The analysis suggested that reservoir operations could not have helped in avoiding the flood situation as only 16–21% peak attenuation was possible by emptying the reservoir in advance, as the bulk of runoff to the flooding was also contributed by the intermediate catchments without any reservoirs to control.") പൂർണ്ണ റഫറൻസ് Sudheer, K. P., Bhallamudi, S. M., Narasimhan, B., Thomas, J., Bindhu, V. M., Vema, V., & Kurian, C. (2019). Role of dams on the floods of August 2018 in Periyar River Basin, Kerala. Current Science (00113891), 116(5). പഠനം രണ്ട് ഗവേഷണം നടത്തിയ ഗവേഷണം നടത്തിയ സ്ഥാപനം: സിവിൽ എൻജിനീയറിങ് ഡിപ്പാർട്ടമെന്റ്, IIT, ഗാന്ധി നഗർ. Variable Infiltration Capacity (VIC) model ഉപയോഗിച്ചുള്ള പഠനത്തിൽ തെളിഞ്ഞത് അത്യസാധാരണമായ വര്ഷപാതം മാത്രമല്ല 2018 പ്രളയത്തിനു കാരണം. ഇതിന്റ കാഠിന്യം കൂട്ടിയത്, ഭൂമി ഉപയോഗത്തിൽ വന്ന മാറ്റങ്ങൾ,വെള്ളപ്പൊക്കം ഉണ്ടാകുന്ന സ്ഥലങ്ങളിലെ അതിക്രമിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾ, സംഭരണി യിൽ ജലം ശേഖരിക്കുന്നതിലും അതിന്റെ ഓപ്പറേഷനിലും വന്ന പാകപ്പിഴകൾ, മറ്റുള്ള സ്വഭാവികമായ ഘടകങ്ങൾ ഇവയൊക്കെയാണ്. പൂർണ്ണ റഫറൻസ് Mishra, V., & Shah, H. L. (2018). Hydroclimatological perspective of the Kerala flood of 2018. Journal of the Geological Society of India, 92(5), 645-650. പഠനം മൂന്ന് ഗവേഷണം നടത്തിയ സ്ഥാപനങ്ങൾ: സിവിൽ എൻജിനീയറിങ് ഡിപ്പാർട്ടമെന്റ്, IIT, ഗാന്ധി നഗർ; അന്തരീക്ഷവിജ്ഞാന കേന്ദ്രം, ന്യൂ ഡൽഹി എന്താണ് ഈ പഠനത്തിലെ കണ്ടെത്തലുകൾ? അത്യസാധാരണമായ വര്ഷപാതം, ജല സംഭരണികൾ നിറഞ്ഞതു മൂലം വെള്ളം പെട്ടെന്ന് തുറന്നു വിടേണ്ടി വന്നത്, സംഭരണികൾ ഉള്ള ജലാശയത്തിന്റെ വിസ്തൃതിയിൽ ഉണ്ടായ അസാധാരണമായ മഴ എന്നിവ പ്രളയത്തിന്റെ തീവ്രത വഷളാക്കി. പരമാവധി സംഭരണ ശേഷി (maximum storage capacity) യിൽ ജലം കവിഞ്ഞതിനാൽ ജല സംഭരണികൾ പെട്ടെന്ന് തുറന്നു വിടേണ്ടി വന്നതും, തുടരെയുള്ള മഴയും പ്രളയത്തിന് കാരണമായി. നാലു മുതൽ ഏഴു ദിവസം മുൻപ് വരെയുള്ള കൃത്യമായതും കഴിവുറ്റതുമായ കാലാവസ്ഥാ പ്രവചനം മുഖേന സംഭരണികളുടെ പ്രവര്ത്തനം കാര്യക്ഷമം ആക്കണം എന്നും ഈ പഠനം നിർദ്ദേശിക്കുന്നു. പൂർണ്ണ റഫറൻസ് Mishra, V., Aaadhar, S., Shah, H., Kumar, R., Pattanaik, D. R., & Tiwari, A. D. (2018). The Kerala flood of 2018: combined impact of extreme rainfall and reservoir storage. Hydrology and Earth System Sciences Discussions, 1-13. എന്താണ് ഈ പഠനങ്ങളിലെല്ലാം കൂടിയുള്ള രത്നച്ചുരുക്കം? ഒന്നാമത്തെ പഠനത്തിൽ (IIT മദ്രാസ്; Purdue University, USA) അത്യസാധാരണമായ മഴയാണ് പ്രളയത്തിനുണ്ടായ പ്രധാന കാരണം എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഡാം ഓപ്പറേഷനിൽ (അതായത് ഷട്ടർ തുറക്കുന്നത്) ഉണ്ടായ പ്രശ്നങ്ങൾ പ്രളയത്തെ കാര്യമായി ബാധിച്ചിട്ടില്ല എന്നും എടുത്ത് പറഞ്ഞിട്ടുണ്ട്. രണ്ടാമത്തെ പഠനത്തിൽ (IIT, ഗാന്ധി നഗർ) ഭൂമി ഉപയോഗത്തിൽ വന്ന മാറ്റങ്ങൾ,വെള്ളപ്പൊക്കം ഉണ്ടാകുന്ന സ്ഥലങ്ങളിലെ അതിക്രമിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവയും പ്രളയത്തിന്റെ തീവ്രത കൂട്ടി എന്ന് കണ്ടെത്തി. മൂന്നാമത്തെ റിപ്പോർട്ടിൽ (IIT, ഗാന്ധി നഗർ; അന്തരീക്ഷവിജ്ഞാന കേന്ദ്രം, ന്യൂ ഡൽഹി), അത്യസാധാരണമായ വര്ഷപാതം ഉണ്ടായതും ജല സംഭരണികൾ നിറഞ്ഞതു മൂലം വെള്ളം പെട്ടെന്ന് തുറന്നു വിടേണ്ടി വന്നതും പ്രളയത്തിനു ഹേതുവായി എന്ന് കണ്ടെത്തി. കൃത്യമായതും കഴിവുറ്റതുമായ കാലാവസ്ഥാ പ്രവചനം ഭാവിയിൽ ഇതുപോലെയുള്ള ദുരന്തങ്ങൾ ഒഴിവാക്കാൻ സഹായിക്കും. അതായത് വിദഗ്ദ്ധ പഠനങ്ങളിൽ ഒന്നിലും പ്രളയം ഉണ്ടായത് ഡാം തുറന്നു വിട്ട ഒറ്റക്കാരണത്താൽ ആണ് എന്ന് പറഞ്ഞിട്ടില്ല. മൂന്നു പഠനങ്ങളുടെയും ലിങ്കുകൾ ആദ്യത്തെ മൂന്ന് കമന്റുകളായി കൊടുക്കുന്നു.

No comments:

Post a Comment

GOVT നു കൊടുക്കുക

ദുരന്തങ്ങൾ നൽകുന്ന പാഠം; -----------------------------------------------; ക്ലാസ് ടീച്ചർ ഇല്ലാത്തതിനാൽ ബഹളം വെക്കുന്ന ക്ലാസ്സിലേക്ക് വന്ന ...