ToGetHer WE CAN

9-8-19 ന് പ്രളയദിവസം 6 ലക്ഷം മലയാളികൾ കണ്ട് 1400 COMMENTS ലൂടെ വിവരങ്ങൾ പങ്കു വച്ച SITE ആണിത്.

" ToGetHer WE CAN.......... " :RAJ grp

KSRTC

കേരളം കണ്ടതിൽ വച്ചേറ്റവും വലിയ പ്രകൃതി ദുരന്തത്തിനാണ് സാക്ഷ്യം വഹിക്കുന്നത്.. പൊതുജനങ്ങളും സർക്കാർ വകുപ്പുകളും സേനാ വിഭാഗങ്ങളും മികച്ച രീതിയിൽ പൊരുതിയതിനാൽ മാത്രമാണ് മരണവും അപകടങ്ങളും ഇത്രയധികം കുറഞ്ഞതെന്ന് ഞാൻ വിശ്വസിക്കുന്നു. ഏകദേശം 20000 കോടി രൂപയാണ് ഏകദേശം നാശനഷ്ടമായി കണക്ക് കുട്ടിയിരിക്കുന്നത്.

ഞാൻ ജോലി ചെയ്തുവരുന്ന കെ എസ് ആർ ടി സിയെ സംബന്ധിച്ചിടത്തോളം തലക്ക് തന്നെ അടി കിട്ടിയതുപോലെയായിപ്പോയി പ്രളയം.. ലാഭമുണ്ടാക്കാൻ കഴിയാത്ത സ്ഥാപനം കുടി ആയതിനാൽ നേരത്തേ ഉണ്ടായ നഷ്ടം കുറച്ചു കൂടി അധികരിക്കാൻ ഈ പ്രളയം സഹായിച്ചു.. എങ്കിലും ഒരു കെ എസ് ആർ ടി സി ജീവനക്കാരൻ എന്ന നിലയിൽ അല്പമെങ്കിലും അഭിമാനിക്കണമെങ്കിൽ എന്തെങ്കിലും ദുരന്തം വരണമെന്ന സ്ഥിതിയാണ് ഇന്ന്

റാന്നി, കട്ടപ്പന, തിരുവമ്പാടി മുതലായ ഡിപ്പോകൾ പുർണമായും പന്തളം , ചെങ്ങന്നുർ തുടങ്ങി അനേകം ഡിപ്പോകൾ ഭാഗികമായും തകർന്നടിഞ്ഞിട്ടു പോലും ബസ് പോകുന്ന എല്ലാ റോഡുകളിലും കെ എസ് ആർ ടി സി ബസ് ഓടിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി സാധന സാമഗ്രികളും മരുന്നുകളും നിറച്ച് കെ എസ് ആർ ടി സി ബസുകൾ സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നും ഓടിയെത്തി. രക്ഷാപ്രവർത്തനം നടത്തി കൊണ്ടെത്തിച്ച സഹജീവികളെ തിരിച്ച് നാട്ടിലെത്തിക്കാൻ കെ എസ് ആർ ടി സി സുഹൃത്തുക്കൾ മൽസരിച്ച് ബസുകൾ തയാറാക്കി നിർത്തി. നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചതിനാൽ തിരുവനന്തപുരത്ത് വിമാനമിറങ്ങിയ അനേകം പ്രവാസികൾ വീടണഞ്ഞത് കെ എസ് ആർ ടി സി യിലുടെയാണ്. ആലപ്പുഴ വഴി എറണാകുളം ബസുകൾ ഒരു ദിവസം പോലും മുടങ്ങിയിട്ടില്ല. സേവന സന്നദ്ധരായ. പട്ടാളക്കാർ ചെങ്ങന്നൂരും ചാലക്കുടിയിലും വർക്കലയിലും ചെന്നെത്തിയത് ആന വണ്ടിയിലാണ്

ഇതിനുമപ്പുറം മുണ്ട് മുറുക്കിയുടുത്ത് ജീവിക്കുന്ന കെ എസ് ആർ ടി സി ജീവനക്കാരൻ അവരുടെ ഓണം പോലും ഉപേക്ഷിച്ച് ഞങ്ങളുടെ ഉത്സവബത്ത കുടി ദുരിതബാധിതർക്ക് നൽകുകയാണ്.. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക ഒരെതിർപ്പുപോലുമില്ലാതെ ഞങ്ങൾ നൽകും.. കേരളം ഉയിർത്തെഴുന്നേൽക്കണം.. അത് ഞങ്ങളുടെ കുടി ആവശ്യമാണ്.

ഇത് ജനങ്ങളുടെ സ്വന്തം സ്ഥാപനമാണ്. ഇനി നഷ്ടത്തിലായി പോയാലും ഞങ്ങൾക്ക് ശമ്പളം നാളെ മുടങ്ങിയാലും ഞങ്ങൾ നിങ്ങളോടുള്ള പ്രതിബദ്ധത തുടരും. ഞങ്ങൾ ചിലപ്പോൾ നാളെ ഒരു രൂപ ബാക്കി നൽകാൻ ഉണ്ടായിരിക്കാം, ചിലപ്പോൾ സ്റ്റോപ്പിൽ നിർത്തിയത് അൽപം നീങ്ങിപ്പോയെന്നിരിക്കാം.. തെറ്റ് മനുഷ്യ സഹജമെന്ന് മനസിലാക്കി ഞങ്ങളോട് ക്ഷമിക്കണം..

അതിനേക്കാലുമുപരി ഈ സ്ഥാപനം നഷ്ടത്തിലായാലും ഞങ്ങൾക്ക് വേണമെന്ന്  ഉറക്കെപ്പറഞ്ഞ് കേരള ജനത നെഞ്ചോട് ചേർത്ത് പിടിക്കണം. ഒരു ജീവനക്കാരൻ എന്ന നിലയിൽ അതു മാത്രം മതി എനിക്കും എന്റെ സഹപ്രവർത്തകർക്കും

ബാക്കി ചിത്രങ്ങൾ പറയും..






No comments:

Post a Comment

GOVT നു കൊടുക്കുക

ദുരന്തങ്ങൾ നൽകുന്ന പാഠം; -----------------------------------------------; ക്ലാസ് ടീച്ചർ ഇല്ലാത്തതിനാൽ ബഹളം വെക്കുന്ന ക്ലാസ്സിലേക്ക് വന്ന ...