ചളിയിലിറങ്ങാത്ത മുഖ്യമന്ത്രി.
പൊതുവെ ഇന്ത്യക്കാര്‍ക്കൊരു ധാരണയുണ്ട് എന്തെങ്കിലും ദുരിതമുണ്ടാവുമ്പോള്‍ മുഖ്യമന്ത്രിയൊക്കെ മുണ്ടും മാടി കുത്തി വെള്ളത്തിലിറങ്ങണം എന്നാലേ വല്ലതും ചെയ്തെന്ന് ജനം കരുതൂ.
എന്നാല്‍ പിണറായി വിജയന്‍റെ കാലത്ത് കേരളത്തില്‍ രണ്ട് ദുരിതങ്ങളുണ്ടായി ഓഖിയും പ്രളയവും. ഈ രണ്ട് സമയത്തും അങ്ങേരെ നമ്മളാരും അധികം പുറത്ത് കണ്ടിട്ടില്ല. ഓഖിയുടെ സമയത്ത് സംഭവ സ്ഥലം സന്ദശ്ശിക്കാത്തതിന് എല്ലാവരും കടുത്ത വിമര്‍ശ്ശനം ഉന്നയിച്ചുവെങ്കിലും വെള്ളപ്പൊക്ക സമയത്ത് അത്തരം വിമര്‍ശ്ശനങ്ങള്‍ കുറവാണ്.
മുഖ്യമന്ത്രിയുടെ പണി അതല്ലെന്ന് മലയാളിക്ക് മനസ്സിലാവാന്‍ പിണറായി വരേണ്ടിവന്നുവെന്നതാണ് സത്യം.
വെള്ളം ക്രമാതീതമായി കൂടുന്നു എന്ന് കണ്ടപ്പോള്‍ മുഖ്യമന്ത്രി ആദ്യം ചെയ്തത് എല്ലാ പൊതു പരിപാടികളും ക്യാന്‍സല്‍ ചെയ്ത് ഓഫീസിലിരിക്കുക എന്നതാണ്.ഒന്നോ രണ്ടോ തവണ ഹെലിക്കോപ്റ്ററില്‍ പ്രളയ ബാധിത പ്രദേശങ്ങള്‍ കാണാന്‍ പോയത് ഒഴിച്ചു നിര്‍ത്തിയാല്‍ എല്ലാറ്റിലേക്കും കണ്ണും കാതും കൂര്‍പ്പിച്ചുകൊണ്ട് മിനിമം 15 മണിക്കൂറെങ്കിലും അയാള്‍ ഓഫീസിലുണ്ടായിരുന്നു.
രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്ന എല്ലാ വകുപ്പ് തലവന്‍മാരും സേനാ മേധാവികളെയുമൊക്കെ കൃത്യമായി ചലിപ്പിക്കുക എന്ന പണിയാണയാള്‍ ഇത്ര ദിവസവും എടുത്തത്. അതി മാരകമായ കോഡിനേഷന്‍,ഇത്തരം ക്രിട്ടിക്കല്‍ സിറ്റ്യേഷനില്‍ ഒരു ഭരണത്തലവന്‍ എങ്ങനെ ആയിരിക്കണം എന്ന് അയാള്‍ പറയാതെ കാണിച്ചുതന്നു. സ്വന്തം ഇമേജ് വര്‍ധിപ്പിക്കുന്ന ഒരു സംഭവവും ഇത്ര ദിവസത്തിനുള്ളില്‍ പിണറായിയില്‍ നിന്നും ഉണ്ടായിട്ടേ ഇല്ല.
രാവിലെയും വെെകുന്നേരവും അവലോകന യോഗങ്ങള്‍. ഡിസിഷന്‍ മേക്കിങ്ങിന് മിന്നല്‍ വേഗത. ഫീല്‍ഡിനെ പറ്റി കൃത്യവും വ്യക്തവുമായ ധാരണ.....
എന്നും നടത്തുന്ന പ്രസ് കോണ്‍ഫറന്‍സുകളില്‍ ഓരോ ചോദ്യത്തിനും ഉത്തരം പറയാനും അയാളുടെ കെെയ്യില്‍ ഡാറ്റയുണ്ടായിരുന്നു.അല്‍പ്പം കുനിഞ്ഞ് കെെയ്യിലുള്ള പേപ്പറില്‍ നോക്കി കൃത്യമായ ഡാറ്റകള്‍ സമൂഹത്തോട് ദിവസവും പറഞ്ഞുകൊണ്ടിരുന്നു. ഊതിവീര്‍പ്പിക്കലോ കുറച്ചു കാണിക്കലോ ഇല്ല. ആധികാരിക ഡാറ്റ മാത്രം പറഞ്ഞുകൊണ്ടാണ് ഓരോ പത്രസമ്മേളനവും അവസാനിച്ചത്. പറയേണ്ടത് കൃസ്റ്റല്‍ ക്ലിയറായി പറഞ്ഞു.
കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തെ പോടാ പുല്ലേ എന്നും പറഞ്ഞ് നമ്മള്‍ നെഞ്ചും വിരിച്ച് നേരിടുമ്പോള്‍ അതിന്‍റെ മുമ്പില്‍ പണ്ട് പോലീസുകാര്‍ ചവിട്ടി തേച്ചതിനാല്‍ അല്‍പ്പം വളഞ്ഞു നടക്കുന്ന അയാളുണ്ടാവും ഇതൊക്കെ എത്ര കണ്ടതാണെന്ന ഭാവത്തോടെ....
No comments:
Post a Comment